പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും

PARLIAMENT

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ പലതവണ തടസപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും സംബിത് പത്രയും രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കര്‍ശന നടപടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

വിഷയത്തിൽ ഇന്നും ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചേക്കും. അദാനി, സംഭൽ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഡിസാസ്റ്റർ മാനെജ്മെൻ്റ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ALSO READ; വയനാട് ദുരന്തം കേന്ദ്രം പറയുന്ന കള്ളക്കഥകൾ

അതേ സമയം രാജ്യസഭയിൽ കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ് വിയുടെ 222ാം നമ്പര്‍ സീറ്റില്‍ നിന്നും 500 രൂപയുടെ നോട്ട് കെട്ട് കണ്ടെടുത്തത് നാടകീയ സംഭവങ്ങൾക്ക് കാരണമായിരുന്നു. വിഷയത്തിൽ രാജ്യസഭാ ചെയർമാൻ ജഗധീപ് ധൻഖർ അന്വേഷണം പ്രഖാപിച്ചിരിക്കുകയാണ്.

ENGLISH NEWS SUMMARY: The winter session of Parliament will continue today. The Lok Sabha was adjourned several times last week following opposition protests. The Congress demanded strict action against BJP MP Nishikant Dubey and Sambit Patra against Rahul Gandhi, but the Speaker did not allow it.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News