പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ആദ്യ ദിവസം അദാനി വിഷയത്തിൽ ഇരു സഭകളും പ്രഷുബ്ധമായതോടെ നടപടിക്രമങ്ങളിലേക്ക് പോകാതെ ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞിരുന്നു. റൂൾ 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാിരുന്നു പ്രതിപക്ഷ എംപിമാരുടെ അടിയന്തരപ്രമേയ നോട്ടീസ്.
എന്നാൽ അദാനി വിഷയം ചർച്ച ചെയ്യാൻ ആകില്ലെന്ന് ഇരുസഭകളിലെയും അധ്യക്ഷന്മാർ തീരുമാനമെടുത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. മണിപ്പൂർ കലാപം, സംഭാൽ സംഘർഷം, ദില്ലിയിലെ അന്തരീക്ഷ മലിനീകരണം, വയനാട് ദുരന്തത്തിലെ ധന സഹായം തുടങ്ങിയ നിരവധി അടിയന്തര പ്രമേയ നോട്ടീസുകളാണ് പാർലമെന്റിന് മുന്നിൽ എത്തിയത്. ഇന്ന് വീണ്ടും സഭ സമ്മേളിക്കുമ്പോൾ അദാനിയുടെ സാമ്പത്തിക തട്ടിപ്പും കൈക്കൂലിയും പ്രതിപക്ഷം വീണ്ടും ഉയർത്തും.
ALSO READ; തമിഴ്‌നാട്ടിൽ ശക്തമായ മഴ; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി
കഴിഞ്ഞ ദിവസം ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടക്കം പ്രതിപക്ഷ എംപിമാര്‍ അദാനിയുടെ ഇടപാടുകളും സാമ്പത്തിക തട്ടിപ്പുകളും ഓഹരി വില്‍പ്പനയിലെ ക്രമക്കേടുകളും കല്‍ക്കരി വില വര്‍ദ്ധന തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അദാനി വിഷയം ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്യാനാവില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ലോക്‌സഭയിലും അദാനി വിഷയവും മണിപ്പുര്‍ കലാപവും യുപിയിലെ വര്‍ഗീയ സംഘര്‍ഷവും അടിയന്തര പ്രമേയ നോട്ടീസായി എത്തിയിരുന്നു. സിപിഐഎം എംപി കെ രാധാകൃഷ്ണന്‍ വയനാട് ദുരന്തവും അടിയന്തര പ്രമേയ നോട്ടീസായി നല്‍കിയിരുന്നു. എന്നാല്‍ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങിയതോടെ ലോക്‌സഭയും പിരിഞ്ഞു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നരേന്ദ്രമോദി പാര്‍ലമെന്റിലെത്തിയത്. അധികാരമോഹമുളള പാര്‍ട്ടികളെ ജനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഇവര്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും നരേന്ദ്രമോദി കോണ്‍ഗ്രസിനെ പരിഹസിച്ചു.
അതേസമയം ഇന്നലെ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷം പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്നിരുന്നു.രാഷ്‌ട്രപതി ദ്രൗപദി മുർമു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഭരണഘടനയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോ മഹാന്മാരെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here