ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനായി തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ യുവതി മഞ്ജുഷയാണ്  (40) മരിച്ചത്. മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഗര്‍ഭാശയത്തിലുള്ള മുഴ നീക്കം ചെയ്യുന്നതിനായി മിനിഞ്ഞാന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി യുവതി ഈ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയിലാണ്. കോട്ടുകാൽ – ചപ്പാത്ത് സ്വദേശിനിയാണ് മരിച്ച മഞ്ജുഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News