നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു ; യുവാവിനെ കൊലപ്പെടുത്തി യുവതി

പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തി ഇരുപതുകാരി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്‍ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല ഫാമിനു സമീപം യമുന കരകവിഞ്ഞ് ഒഴുകുന്നത് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ഇരുപതുകാരനായ യുവാവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അന്വേഷണനത്തിൽ ഞായറാഴ്ച രാവിലെ ബേല ഫാമിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

ഷര്‍ട്ടില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിൽ കഴുത്തിലും വയറിലുമടക്കം പരുക്കുകളുണ്ട്. സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ ബഡായുന്‍ സ്വദേശിനിയാണ് യുവതി. യുവതിയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവായ ഇര്‍ഫാന്‍ എന്ന യുവാവാണ് കൊലപാതകത്തിൽ പങ്കുവഹിച്ചത്.

ALSO READ: സ്വന്തം സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥിനി 5 മാസം ഗർഭിണി

കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുവിന്റെ ഭാര്യയാണ് പ്രതിയായ യുവതി. ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇതിനു ശേഷം യുവാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി. ശാരീരികമായും യുവാവ് ആക്രമിച്ചിരുന്നു. ഇതിൽ നിന്നൊക്കെ രക്ഷപെടുവാനാണ് താൻ കൊലനടത്തിയതെന്നാണ് യുവതി പറയുന്നത്.

ALSO READ : മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹത ;ഹൈക്കോടതി

യുവതിയുടെ അവസ്ഥ അറിഞ്ഞതോടെ കൊലയ്ക്ക് സഹായിക്കാമെന്ന് ഇര്‍ഫാന്‍ പറഞ്ഞത്. ബേല ഫാമില്‍ വച്ച് ഇര്‍ഫാനാണ് യുവാവിനെ അടിച്ചുവീഴ്ത്തിയത്. കൊലക്ക് ശേഷം ഫാമിലെ ഒരു മതിലിനു പിന്നില്‍ പ്രതികൾ മൃതദേഹം ഒളിപ്പിച്ചു വയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News