മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; സംഭവം ഇടുക്കി കരുണാപുരത്ത്

ഇടുക്കി കരുണാപുരത്ത് മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേൽകട ചിറവേലിൽ ആര്യ (24) ആണ് മരിച്ചത്. മകൻ ആരോമൽ (3) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അർധരാത്രിയോട് കൂടിയായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആര്യ മകന് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആര്യയുടെ ജീവൻ രക്ഷിക്കാനായില്ല.

Also Read; ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടി; കേന്ദ്ര സർക്കാരിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കും നോട്ടീസയച്ച് സുപ്രീം കോടതി

മകൻ മൂന്ന് വയസുകാരൻ ആരോമലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എൽകെജി വിദ്യാർത്ഥിയാണ് ആരോമൽ. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പി ആർ രമേശ് മോനാണ് ആര്യയുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളാണ്. യുകെജിയിൽ പഠിക്കുന്ന അനന്യയാണ് മൂത്തയാൾ. അഞ്ചുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.

Also Read; ‘അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു’; നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News