37 ലക്ഷം രൂപയുടെ 26 ഐഫോണ്‍ 16 പ്രോ മാക്‌സുകളുമായി എത്തിയ യുവതി അറസ്റ്റിൽ

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 16 പ്രോമാക്‌സ് ഫോണുകളുമായി എത്തിയ സ്ത്രീയെ അറസ്റ്റിൽ. ഐ ഫോണ്‍ 16 പ്രോമാക്‌സിന്റെ 26 ഫോണുകളുമായി എത്തിയ യുവതിയാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്ന ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

ALSO READ : കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം; ഒഴിവായത് വന്‍ ദുരന്തം

ഹോങ്കോങില്‍ നിന്നെത്തിയതാണ് പിടിയിലായ യുവതി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ് പ്രോ മാക്‌സ്. ബാഗിനുള്ളിൽ ടിഷ്യ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകൾ കണ്ടെത്തിയത്. ഇന്ത്യയില്‍ ഈ മോഡലിന്ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വില വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം 37 ലക്ഷത്തോളം വില വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News