അമൃത്പാലിന് ഒളിത്താവളമൊരുക്കിയ യുവതി അറസ്റ്റില്‍

വാരിസ് പഞ്ചാബ് ദേ തലവനും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിംഗിന് ഒളിച്ചു താമസിക്കാന്‍ സൗകര്യമൊരുക്കിയ യുവതിയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ബല്‍ജീത് കൗറെന്ന യുവതിയാണ് പൊലീസ് പിടിയിലായത്. ഖാലിസ്ഥാന്‍ അനുകൂല നേതാവിനും സഹായികള്‍ക്കും ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള തന്റെ വീട്ടില്‍ താമസ സൗകര്യം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബല്‍ജീത് കൗറിനെ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിന് കൈമാറി.

അതേസമയം അമൃത്പാലിനെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. ആറാം ദിവസവും പഞ്ചാബ് പൊലീസ് അമൃത്പാലിനായുള്ള തിരച്ചില്‍ തുടരുകയാണ്. പഞ്ചാബില്‍ നിന്ന് കടന്ന് അമൃത്പാല്‍ സിങ് ഹരിയാനയിലെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് ഹരിയാനയിലും തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News