മരണവീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍

CRIME

മരണവീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. കൊല്ലം, പള്ളിത്തോട്ടം, ഡോണ്‍ ബോസ്‌കോ നഗര്‍ സ്വദേശിനി റിന്‍സി (29) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19ന് രാവിലെ 11 മണിക്ക് ഈസ്റ്റ് ഒക്കലിലാണ് സംഭവം. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് ഇവര്‍ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലിന്റെ അടിയില്‍ പൗലോസിന്റെ സഹോദരന്റെ ഭാര്യ ലിസയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 45 ഗ്രാം സ്വര്‍ണാഭരണങ്ങളും 90 കുവൈറ്റ് ദിനാറും ഇവര്‍ കവര്‍ന്നെടുത്തു.

ALSO READ: വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

പൗലോസിന്റെ മരണമടഞ്ഞ മാതാവിന്റെ മൃതശരീരം സംസ്‌കാരത്തിനായി പള്ളിയിലേക്ക് കൊണ്ടുപോയ സമയത്താണ് പ്രതി മോഷണം നടത്തിയത്. മുഖത്ത് മാസ്‌ക് ധരിച്ച് മുറിക്കുള്ളില്‍ കടന്ന പ്രതി, ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് പെരുമ്പാവൂര്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഇവരെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വര്‍ണവും പണവും അടക്കം മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപയിലധികം വില വരുന്ന മുതലുകളാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News