എടിഎം കാർഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിൽ

എടിഎം കാർഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിൽ. താമരക്കുളം വില്ലേജിൽ ചാരുംമൂട് താമസിക്കുന്ന നൈനാർ മൻസിലിൽ 80 വയസ്സുള്ള അബ്ദുൽ റഹ്മാൻ എന്ന സീനിയർ സിറ്റിസന്റെ എടിഎം കാർഡാണ് മോഷണം ചെയ്തു 10 ലക്ഷം രൂപ തട്ടിയെടുത്തത്.
അബ്ദുൽ റഹ്മാന്റെ തന്നെ കുടുംബ വീട്ടിൽ വാടകക്ക് താമസിച്ചു വരുന്ന രമ്യ ഭവനത്തിൽ 38 വയസ്സുള്ള രമ്യയാണ് എടിഎം കാർഡ് മോഷണം ചെയ്തു 10 ലക്ഷം രൂപ പിൻവലിച്ചത്.

also read; മൃതദേഹങ്ങൾ രണ്ട് തവണ എണ്ണി; മരണസംഖ്യ മാറ്റിപ്പറഞ്ഞ് ഒഡീഷ ചീഫ് സെക്രട്ടറി

നൂറനാട് പൊലീസിൽ പരാതി നൽകുകയും ആയതിന്റെ അടിസ്ഥാനത്തിൽ മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് ബാങ്കിൽ നിന്നും സ്റ്റേറ്റ് മെൻറ് എടുക്കുകയും ഓരോ തീയതിയും സമയത്തും പണം പിൻവലിച്ച എടിഎമ്മുകളിൽ നിന്ന് സിസിടിവി ദൃശ്യം കളക്ട് ചെയ്യുകയും ചെയ്തു. എടിഎം ലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രമ്യ എന്ന സ്ത്രീയാണ് ഈ പണമെല്ലാം പിൻവലിക്കുന്നതെന്ന് മനസ്സിലായത് .

തുടർന്ന് പൊലീസ് രമ്യയെ ചോദ്യം ചെയ്യുകയും ആദ്യം കുറ്റം സമ്മതിക്കാതിരിക്കുകയും തുടർന്ന് ബാങ്ക് സ്റ്റേറ്റ്മെൻറ്, സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടുകൂടി പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News