പതിനാറ് വർഷമായി ഭർതൃവീട്ടുകാർ ബന്ദിയാക്കിയ സ്ത്രീയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭോപ്പാലിൽ റാണു സഹു എന്ന യുവതിയെയാണ് ഭർതൃവീട്ടുകാരുടെ ക്രൂരപീഡനത്തിൽ നിന്നും രക്ഷിച്ചത്. നര്‍സിംഗ്പൂര്‍ സ്വദേശിയായ റാണുവിനെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് മോചിപ്പിച്ചത്.
2006 ലായിരുന്നു ജഹാംഗീര്‍ബാദ് സ്വദേശിയായ യുവാവുമായി ഇവർ വിവാഹിതരാകുന്നത്. 2008നു ശേഷം മകള്‍ തങ്ങളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധം പുലര്‍ത്തിയില്ലെന്നും വീട്ടുകാർ പരാതിയിൽ പറഞ്ഞു. തങ്ങളെ കാണാന്‍ റാണുവിന്റെ ഭര്‍ത്താവിന്റെ കുടുംബം അനുവദിച്ചില്ലെന്നും യുവതിയുടെ പിതാവ് കിഷന്‍ ലാല്‍ സാഹു നല്‍കിയ പരാതിയിലുണ്ട്.
റാണുവിന്റെ ഭർതൃവീടിനോട് ചേര്‍ന്നുള്ള അയല്‍വാസിയെ യുവതിയുടെ വീട്ടുകാർ ഈയടുത്ത് കാണുമ്പോഴാണ് യുവതി അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് അറിയുന്നത്. മകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞതായി പിതാവ് പരാതിയില്‍ പറഞ്ഞു.
ജഹാംഗീർബാദ് പൊലീസാണ് പരാതിയില്‍ നടപടി സ്വീകരിച്ചത്. ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്. തീരെ ആരോഗ്യം ക്ഷയിച്ച നിലയിലായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെടുത്തശേഷം ഭര്‍തൃകുടുംബത്തിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here