![](https://www.kairalinewsonline.com/wp-content/uploads/2023/09/Untitled-1-37.jpg)
യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം നടന്നത്. ചന്തവിള സ്വദേശിനി നൗഫിയ (27)യാണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ ഭർത്താവ് റഹീസ് ഖാനെ അറസ്റ്റ് ചെയ്തു.
also read:സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പദ്ധതി; സൗജന്യ പരിശീലനവുമായി കേരള പൊലീസ്
ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് റഹീസ് ഖാൻ നൗഫിയയെ ശരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി നൗഫിയയയുടെ സഹോദരൻ മൊഴി നൽകി.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
also read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ
മൂന്ന് വര്‍ഷം മുമ്പാണ് കുടുംബ വീടിനോട് ചേര്‍ന്ന ചായ്പില്‍ നൗഫിയയും റഹീസ്ഖാനും താമസമാക്കിയത്. ഇതിന് മുന്‍പ് ഇവര്‍ കിള്ളിയില്‍ വാടകയ്ക്കായിരുന്നു താമസം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here