അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്;ഇന്ന് നിര്‍ണായകം

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്.ഷിരൂരില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാകാന്‍ സാധ്യത.തിരച്ചിലില്‍ കാലാവസ്ഥ നിര്‍ന്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ കൃത്യമായ ആക്ഷന്‍ പ്ലാനുമായാണ് പത്താം ദിനം സൈന്യം രക്ഷാപ്രവര്‍ത്തനം ഏകീകരിക്കുക.

ALSO READ :കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് ഇളവ്; വാങ്ങിയ അധിക പെര്‍മിറ്റ് ഫീസ് തിരിച്ചുനല്‍കുമോ? തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കി മന്ത്രി എംബി രാജേഷ്, വീഡിയോ

അര്‍ജുന്റെ ലോറി എവിടെയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനാല്‍ ഇന്നത്തെ രക്ഷപ്രവര്‍ത്തനം നിര്‍ണ്ണായകം. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാവും ആദ്യം പരിശോധിക്കുക എന്നാണ് സൂചന. ലോറിയുടെ കിടപ്പ് മനസ്സിലാക്കാന്‍ ഡ്രോണ്‍ ബെയ്‌സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്പത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന.റിട്ടയർഡ് മേജർ ജനറൽ എം ഇന്ദ്രപാൽ ഇന്ന് ദൗത്യസംഘത്തിന് ഒപ്പം ചേരും.

ALSO READ:ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സേവനം നാളെ മുതല്‍

ഗംഗാവലി പുഴക്ക് സമീപമുള്ള മണ്‍തിട്ടയില്‍ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്.. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക് കണ്ടെത്തിയത്. പുഴയുടെ 20 മീറ്റര്‍ അകെലയായി നേരത്തെ തന്നെ ട്രക്ക് കണ്ടെത്തിയിരുന്നു. കിര്‍ണാടക റവന്യൂ മന്ത്രി തന്നെ എക്‌സ് അക്കൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടിരുന്നു. അംഗോള അപകടം നടന്ന് ഒന്‍പതാം നാലാണ് അര്‍ജുന്റെ ലോറി കണ്ടെത്താനായത്. പതിനഞ്ച് അടി താഴ്ചയിലാണ് ലോറി ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News