ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സന്ദർശിക്കാനെത്തിയ സ്വകാര്യ കമ്പനി പ്രതിനിധികളെ തടഞ്ഞ് തൊഴിലാളികൾ

കോഴിക്കോട് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സന്ദർശിക്കാനെത്തിയ സ്വകാര്യ കമ്പനി പ്രതിനിധികളെ തൊഴിലാളികൾ തടഞ്ഞു. സമരം ചെയ്യുന്ന തൊഴിലാളികളാണ് തടഞ്ഞത്.പ്രതിഷേധത്തെ തുടർന്ന് സ്വ‌കാര്യ കമ്പനി പ്രതിനിധികൾ മടങ്ങി.

Also Read; നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ്; 64 ഡോക്ടർമാരെ പിടികൂടി വിജിലൻസ്

ട്രിബ്യൂണൽ ഉത്തരവ് പ്രകാരം കോംപ്ലക്സ് ഏറ്റെടുക്കാൻ ചുമതലപ്പെട്ട ഛത്തീസ്ഗഡിലെ സ്വകാര്യ കമ്പനിയുടെ പ്രതിനിധികൾ ആണ് സ്റ്റീൽ കോംപ്ലക്സ് എത്തിയത്. നാട്ടുകാരും തൊഴിലാളികളും പ്രതിഷേധവുമായി എത്തി പ്രതിനിധികളെ തടഞ്ഞു. ഇതോടെ സ്റ്റീൽ കോംപ്ലക്സ് സന്ദർശിക്കാതെ മടങ്ങുകയായിരുന്നു. തൊഴിലാളികളുമായി ചർച്ചക്ക് തയ്യാറാണെന്നും പ്രതിനിധികൾ അറിയിച്ചു.

Also Read; തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമ്പൂർണ്ണ സോളാർ സിസ്റ്റത്തിലേക്ക്; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പൊതുമേഖല കമ്പനി സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സമരം ശക്തമായി തന്നെ തുടരുമെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, സ്റ്റിൽ കോപ്ലക്സ് – ചത്തിസ്ഗഡ് ഔട്ട്സോഴ്സിംഗ് കമ്പനിക്ക് കൈമാറണമെന്ന നാഷണൽ കമ്പനി ട്രിബ്യൂണൽ ഉത്തരവിനെതിരെയാണ് സമരസമിതിയുടെ സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News