‘കേരളത്തിലെ ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു’: മുഖ്യമന്ത്രി

കേരളത്തിലെ ആരോഗ്യ രംഗത്തെ ലോകം പ്രശംസിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടം കൺമുന്നിലുള്ള ഒരു കൂട്ടം ആൾക്കാർക്ക് കാണാൻ ആകുന്നില്ല എന്നും കിഫ്ബിയെ തകർക്കാനുള്ള നീക്കം നമ്മുടെ നാട്ടിൽ അവർ നടത്തിഎന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ അനാവശ്യമായ വിവാദം അഴിച്ചുവിട്ടു തകർക്കാൻ നോക്കുന്നുവെന്നും അവർക്കുള്ള മറുപടിയാണ് ഇത് അടക്കമുള്ള സംവിധാനങ്ങൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read: കത്ത് വ്യാജമെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

‘കേരളത്തിൻറെ ആരോഗ്യരംഗം വലിയ അഭിവൃദ്ധി നേടി. വലിയ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. ആരോഗ്യ രംഗത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ നാടിന് കഴിഞ്ഞു. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ ആക്കാനുള്ള വിവിധ സൗകര്യങ്ങൾ വിവിധ തലങ്ങളിൽ ഒരുക്കാനുള്ള നടപടി എടുത്തു. വിവിധ ആശുപത്രികളിൽ നേരത്തെ വാഗ്ദാനം ചെയ്തത് പോലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. അതിപ്രശസ്ത നാടുകൾ വരെ കോവിഡിന് മുന്നിൽ മുട്ടുകുത്തി വീണു. നമ്മുടെ നാട്ടിലെ ആരോഗ്യ സൗകര്യങ്ങളെ കവച്ചുവയ്ക്കാൻ കോവിഡിന് കഴിഞ്ഞില്ല. ഇതൊക്കെ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. അത്ഭുതകരമായാണ് കേരളത്തെ രാജ്യവും ലോകവും നോക്കിക്കണ്ടത്’ – മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration