ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഒരു നൂറ്റാണ്ടോളമായുള്ള ശ്രമങ്ങൾക്ക് ഫലമായുള്ള ഈ നേട്ടം യഥാർത്ഥ ചിത്രമാണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു.
‘മലേറിയയ്ക്ക് ഈജിപ്ഷ്യന്‍ നാഗരികതയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതേ ചരിത്രത്തില്‍ പെട്ടതാണ് ഫറവോമാരെ ബാധിച്ച ഈ രോഗവും, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.
ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. യുഎഇയും മൊറോക്കോയുമായുമാണ് നേരത്തെ ഇത്തരത്തില്‍ മലേറിയ മുക്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ആഗോള തലത്തില്‍ മലേറിയ മുക്ത പട്ടികയിൽ 44 രാജ്യങ്ങളായി.
മലേറിയ രഹിത പദവി നിലനിര്‍ത്താന്‍ ജാഗ്രത പാലിക്കാനും ഈജിപ്തിനോട് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിട്ടുണ്ട്.
News summary; The World Health Organization has declared Egypt as a malaria – free country
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here