മാരിവില്ലഴകിൽ ലോകത്തെ ഏറ്റവും വിലയേറിയ വാച്ച്

graff diamonds hallucination

സമയം അമൂല്യമാണ്, അത് പോലെ അമൂല്യമായതാണ് ഈ വാച്ചും. ലോകത്ത് ഏറ്റവും ആധികം വിലപിടിപ്പുള്ള വാച്ചിന്റെ വില എത്രയാണെന്ന് അറിയാമോ? 466 കോടി രൂപയാണ് ഈ വാച്ചിന്റെ വില. ഗ്രാഫ് ഡയമണ്ട് ഹാലൂസിനേഷൻ (Graff Diamonds Hallucination) എന്ന പേരുള്ള ഈ വാച്ചാണ് വാച്ചുകളുടെ ലോകത്തെ രാജാവ്.

55 മില്യൺ യു.എസ് ഡോളർ അഥവാ ഏകദേശം 466 കോടി രൂപയുള്ള ഈ വാച്ചാണ് ലോകത്ത് നിർമിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ള വാച്ച്. കലയും, ജ്വല്ലറിയും സമന്വയിക്കുന്ന ഈ വാച്ച് ലോകത്ത് നിർമിക്കപ്പെട്ടിട്ടുള്ള വാച്ചുകളിലെ മാസ്റ്റർപീസായാണ് കണക്കാക്കപ്പെടുന്നത്.

Also Read: യുപിഐ പേയ്മെന്റിലെ പ്രശ്നങ്ങൾക്ക് പരാതി നൽകാം

ഗ്രാഫ് ഡയമണ്ടുകളുപയോ​ഗിച്ച് നിർമിച്ചിരിക്കുന്ന വാച്ച് 2014ലാണ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. പിങ്ക്, നീല, പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 110 കാരറ്റ് ഡയമണ്ടുകളാണ് ഈ വാച്ചിന്റെ നിർമാണത്തിനായി ഉപയുക്തമാക്കിയിരിക്കുന്നത്. വിവിധ വർണങ്ങളിലുള്ള വില കൂടിയ ഡയമണ്ടുകളുടെ തിളക്കമാണ് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത.

Also Read: സ്റ്റാര്‍ബക്സ് ഇന്ത്യ വിടുന്നുവോ; പ്രതികരിച്ച് ടാറ്റ

ഇതിലുപയോ​ഗിച്ചിരിക്കുന്ന ഡയമണ്ടുകളുടെ അപൂർവതയാണ് വാച്ചിന്റെ മറ്റൊരു പ്രത്യേകത. ഇവയാണ് വാച്ചിന്റെ മൂല്യമുയർത്തുന്ന പ്രധാന ഘടകം. ആഡംബര വാച്ചുകളിൽ സാധാരണയായി വൃത്താകൃതിയിൽ കട്ട് ചെയ്ത ഡയമണ്ടുകളാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ ഗ്രാഫ് ഡയമണ്ട് ഹാലൂസിനേഷനിൽ ഉപയോ​ഗിച്ചിരിക്കുന്നത് വിവിധ തരം ഡിസൈനുകളിലുള്ള വജ്രങ്ങളാണ് . വിവിധ വർണങ്ങളിലും, രൂപങ്ങളിലുമുള്ള ഡയമണ്ട് വാച്ചിന് മാരിവിൽ വർണങ്ങളുടെ അഴകാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News