ലോകമുത്തശന് വിട; മരണം 115-ാം ജന്മദിനം അടുത്തിരിക്കെ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ വിടവാങ്ങി. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വെനസ്വേലൻ ജുവാൻ വിസെൻ്റെ പെരസ് മോറയാണ് മരണത്തിനു കീഴടങ്ങിയത്. 115-ാം ജന്മദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് പെരസ് മോറയുടെ മരണം. 2022 ഫെബ്രുവരി നാലിനാണ് 112 വയസും 253 ദിവസവും പ്രായമുള്ള പെരസ് മോറയെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ഏറ്റവും പ്രായം കൂടിയ പുരുഷനായി തിരഞ്ഞെടുക്കുന്നത്. 1909 മെയ് 27-നായിരുന്നു മോറ ജനിച്ചത്.

Also Read; കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

പെരസ് മോറയ്ക്ക് 11 മക്കളാണുള്ളത്. ഇവർക്കെല്ലാമായി 41 മക്കളുണ്ട്. അവരുടെ മക്കൾക്ക് 18 മക്കളും അവരുടെ മക്കൾക്ക് 12 മക്കളുമുണ്ട്. കഠിനാധ്വാനം, കൃത്യമായ ഉറക്കം, വിശ്രമം, ദൈവഭക്തി എന്നിവയാണ് തൻ്റെ ദീർഘായുസ്സിന് കാരണമെന്ന് മുൻപ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2020-ൽ കൊവിഡിനെയും അദ്ദേഹം അതിജീവിച്ചിരുന്നു.

Also Read; “ദൂരദർശനിലെ ‘ദി കേരള സ്റ്റോറി’ സംപ്രേഷണം: കേരള വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹം”: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News