സഹയാത്രികൻ മോശമായി പെരുമാറി; പരാതിയുമായി യുവനടി

വിമാനത്തിൽ വച്ച് സഹയാത്രികൻ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവനടി.കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവനടിക്ക് മോശം അനുഭവം ഉണ്ടായത്.

ALSO READ: 13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

പരാതിയെ തുടർന്ന് സംഭവത്തിൽ പ്രതിയായ ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകി.
എറണാകുളം സെഷൻസ് കോടതിയിലാണ് ആന്റോ ജാമ്യാപേക്ഷ നൽകിയത്. അതേസമയം വിമാനത്തിൽ വച്ച് ഉണ്ടായത് വിൻഡോ സീറ്റിനായുള്ള തർക്കം മാത്രമെന്ന് ആന്റോ ആരോപിച്ചു.

യുവനടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ച നടിയോട് സഹയാത്രികന്‍ മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യലഹരിയിലായിരുന്ന പ്രതി ആദ്യം പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. പിന്നാലെ വിന്‍ഡോ സീറ്റിന്റെ പേരില്‍ വാക്കേറ്റമുണ്ടാക്കി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടര്‍ന്ന് ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും നടി പരാതിയിൽ പറഞ്ഞു.

ALSO READ:“പറഞ്ഞ കാര്യം നടപ്പാക്കും, അതാണ് ശീലം”: മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വി‍ഴിഞ്ഞം തുറമു‍ഖവും യാഥാര്‍ത്ഥ്യമാകുന്നു

ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കി യുവനടി വിവരം കാബിന്‍ക്രൂവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാബിന്‍ക്രൂ ഇടപെട്ട് സീറ്റ് മാറ്റിയിരുത്തി. പിന്നീട് വിമാനം കൊച്ചിയില്‍ എത്തിയതിന് പിന്നാലെ എയര്‍ഇന്ത്യ അധികൃതരെ പരാതി അറിയിച്ചു. പൊലീസില്‍ പരാതി നല്‍കാൻ കാബിൻക്രൂവിന്റെ നിര്‍ദേശം തുടർന്ന് നടി നെടുമ്പാശ്ശേരി പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News