നായയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തത് മൂന്ന് ടിക്കറ്റുകള്‍

വിമാനത്തിൽ നായയ്ക്ക് സഞ്ചരിക്കാന്‍ 27-കാരനായ യുവാവ് ബുക്ക് ചെയ്തത് മൂന്ന് വിമാന ടിക്കറ്റുകള്‍. ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട 63 കിലോയോളം ഭാരമുള്ള നായയ്ക്കാണ് വിമാനത്തിൽ സുഖമായിരിക്കാൻ മൂന്ന് സീറ്റുകള്‍ യുവാവ് സമ്മാനിച്ചത്. ഗബ്രിയേൽ ബോഗ്നർ എന്ന യുവാവാണ് തന്റെ ഡാർവിൻ എന്ന പേരുള്ള നായക്കൊപ്പം യാത്രയ്ക്കായി ഇത്തരത്തിൽ ഒരു സാഹസം കാണിച്ചത്.

ലോസ് ആഞ്ചെലെസിൽ നിന്നും ന്യൂയോർക്ക് ഉള്ള ഇരുവരുടെയും രസകരമായ യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഗബ്രിയേലിന്റെയും ഡാർവിന്റെയും ഒരുമിച്ചുള്ള യാത്ര സഹയാത്രികരെയും അത്ഭുതപ്പെടുത്തി.

also read :സൗജന്യമായി കോഴിയിറച്ചി നൽകിയില്ല; ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ വിമാനത്തിനുള്ളിലെ മറ്റ് യാത്രക്കാർക്കൊന്നും തന്നെ ഈ നായ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല, മാത്രമല്ല ഏറെ ആസ്വദിച്ചാണ് ഈ നായക്കുട്ടി യാത്ര ചെയ്യുന്നതും. ഡാർവിൻ ശാന്തമായി വിശ്രമിക്കുന്നതും കൗതുകത്തോടെ ചുറ്റും നോക്കുന്നതും ചിലപ്പോൾ ഉറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് കോക്ക്പിറ്റിലേക്ക് ഒളിഞ്ഞുനോക്കി വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഗബ്രിയേൽ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തത്. തന്റെ പ്രിയപ്പെട്ട നായയോടൊപ്പം ഉള്ള യാത്ര ഇത്രയേറെ സുഖകരം ആക്കി തന്നതിന് അദ്ദേഹം അമേരിക്കൻ എയർലൈൻസിനോടുള്ള നന്ദിയും വീഡിയോയ്ക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചു.

also read :വെറുതെ നടക്കൂ ആയുസ്സ് കൂട്ടൂ, ദിവസവും 4000 അടി നടന്നാൽ അകാലമരണം ഇല്ലാതെയാക്കാമെന്ന് പഠന റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News