സമയത്തിന് വിവാഹം നടക്കാത്തത് എല്ലായിടത്തും ചെറുപ്പക്കാർ നേരിടുന്നൊരു പ്രശ്നമാണ്. ഉത്തർപ്രദേശിലെ കുശിനഗറിലും അതു തന്നെയാണ് ഉണ്ടായത്. എന്നാൽ, പ്രായമേറെയായിട്ടും വിവാഹമായില്ലല്ലോ എന്ന സങ്കടത്തിന് പരിഹാരം നിർദ്ദേശിക്കാൻ ഇവിടെ പരാതിക്കാരനൊരു കൂട്ടുകാരനുണ്ടായിരുന്നു. കൂട്ടുകാരൻ പരിഹാരവും നിർദ്ദേശിച്ചു. പക്ഷേ ആ പരിഹാരം പിന്നീടൊരു പൊല്ലാപ്പായി ഇരുവർക്കും മാറി. വരൻ്റെ ലക്ഷക്കണക്കിന് രൂപയുമായി വധു വിവാഹ വേദിയിൽ നിന്നും സ്ഥലം വിട്ട അസാധാരണ സംഭവമാണ് ഉത്തർപ്രദേശിലെ കുശിനഗറിൽ ഉണ്ടായത്. സംഭവത്തെക്കുറിച്ച് യുവാവ് പൊലീസിൽ നൽകിയ പരാതി ഇങ്ങനെയാണ്. പ്രായമായിട്ടും തനിക്ക് വിവാഹം കഴിക്കാൻ ആകുന്നില്ലെന്ന് ചെറുപ്പക്കാരൻ തൻ്റെ കൂട്ടുകാരനോട് പറഞ്ഞു. വിഷമം കേട്ട യുവാവ് സുഹൃത്ത് ഇത് ഞാൻ ശരിയാക്കാമെന്നേറ്റു. പക്ഷേ ഇതിനായി യുവാവ് തൻ്റെ നാടായ കുശിനഗറിലേക്ക് വരണമെന്ന് കൂട്ടുകാരൻ നിർബന്ധിച്ചു.
ALSO READ: നാഷനൽ ലോ യൂണിവേഴ്സിറ്റി പരീക്ഷക്കായ് തയാറെടുക്കാം; നവംബർ 18 വരെ അപേക്ഷിക്കാം
സുഹൃത്ത് സമ്മതിച്ചു. ഇതിനു ശേഷം കൂട്ടുകാരൻ യുവാവിൻ്റെ ഫോണിലേക്ക് മീററ്റ് സ്വദേശിയായ ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ച് ഈ പെൺകുട്ടിയെ ഇഷ്ടമായോ എന്ന് അന്വേഷിച്ചു. ഇഷ്ടമായെന്ന് അറിയിച്ചതോടെ എങ്കിൽ വേഗം കുശി നഗറിലേക്ക് കൂട്ടുകാരനോട് വരാൻ ആവശ്യപ്പെടുകയും അപ്രകാരം വന്ന കൂട്ടുകാരൻ്റെ വിവാഹം ഒരു ക്ഷേത്രത്തിൽ വെച്ച് വരൻ്റെ സുഹൃത്ത് നടത്തിക്കൊടുക്കുകയും ചെയ്തു. ഏറെ മോഹിച്ചു നടന്ന വിവാഹമായതിനാൽ വധുവിന് വേണ്ട സ്വർണവും വിവാഹ വസ്ത്രവും എല്ലാം തയാറാക്കിക്കൊണ്ടായിരുന്നു വരൻ വിവാഹത്തിനായി എത്തിയിരുന്നത്. എന്നാൽ, വിവാഹം കഴിച്ച് വേദിയിൽ നിൽക്കെ വധു വരനോട് ഒരു കാര്യം പറഞ്ഞു. തനിക്കൊന്ന് ടോയ്ലറ്റിൽ പോണം. വരൻ രണ്ടാമത് ചിന്തിക്കാതെ സമ്മതിച്ചു. എന്നാൽ, ടോയ്ലറ്റിൽ പോയി ഏറെ നേരം കഴിഞ്ഞിട്ടും വധുവിനെ കാണാതായതോടെ വരൻ അന്വേഷിക്കാൻ തുടങ്ങി. അപ്പോഴല്ലെ വധുവിൻ്റെ കൂടെയുണ്ടായിരുന്ന ആരും സ്ഥലത്തില്ല.
ALSO READ: സ്വർണ്ണ പ്രേമികൾക്ക് ആശ്വാസം; വില ഇന്നും താഴേക്ക്
പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, കൂട്ടുകാരൻ തന്നെ ചതിച്ചതാണെന്നും വിവാഹച്ചെലവിൻ്റെ പേരിൽ നേരത്തെതന്നെ വലിയൊരു തുക കടം വാങ്ങിയിരുന്ന കൂട്ടുകാരൻ ആ തുകയും വധുവിൻ്റെ വിലപിടിപ്പുള്ള വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങിയതാണെന്ന്. എന്തായാലും നിലവിൽ ഉത്തർപ്രദേശ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്. വിവാഹ തട്ടിപ്പ് നടത്തിയ സംഘത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇവരുടെ മുൻപത്തെ കളവുകളെക്കുറിച്ചടക്കം വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here