പീഡനക്കേസ് പിൻവലിച്ചില്ല; കാമുകിയെ ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി

പീഡനക്കേസ് പിൻവലിക്കാതിരുന്ന കാമുകിയെ ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്. സിനിമയിൽ കോസ്റ്റ്യും ഡിസൈനറാണ് ശുക്ല. സംഭവത്തിൽ നൈനയുടെ കാമുകൻ മനോഹർ ശുക്ല(43), ഭാര്യ പൂർണിമ എന്നിവർ അറസ്റ്റിൽ. ഭാര്യയുടെ സഹായത്തോടെ ശുക്ല നൈനയെ കൊലപ്പെടുത്തി മൃതദേഹം അരുവിയിൽ ഒഴുക്കിയെന്നാണ് റിപ്പോർട്ട്.

also read :സോളാര്‍ കത്ത് വിവാദം; രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ ഒളിയമ്പുമായി ടി ജി നന്ദകുമാര്‍

ഓഗസ്റ്റ് 9നും 12നും ഇടയിലാണ് സംഭവം അരങ്ങേറിയത്. നൈനയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് സഹോദരി ഓഗസ്റ്റ് 12ന് പൊലീസിൽ നൽകിയ പരാതിയിലുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

also read :ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കഴിഞ്ഞ അഞ്ചു വർഷമായി മനോഹറും നൈനയും തമ്മിൽ അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് നൈന നിരന്തരം ശുക്ലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശുക്ല ഇതിനു സമ്മതിക്കാതെ വന്നതോടെ അയാൾക്കെതിരെ പീഡനക്കേസ് ഫയൽ ചെയ്തു. കേസ് പിൻവലിക്കാൻ ശുക്ല നൈനയോട് ആവശ്യപ്പെട്ടിട്ടും എന്നാൽ നൈന അതിന് തയാറാകാതെ വന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. നൈനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി 150 കിലോമീറ്ററോളം ശുക്ലയും ഭാര്യയും സ്കൂട്ടറിൽ സഞ്ചരിച്ചു. തുടര്‍ന്ന് ഗുജറാത്തിലെ വൽസദ് തടാകത്തിൽ മൃതദേഹം ഒഴുക്കുകയായിരുന്നു. സംശയം ഒഴിവാക്കാൻ രണ്ടര വയസ്സുള്ള മകളെയും ഒപ്പം കൂട്ടിയതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News