കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി

കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ രാകേഷ് വര്‍ഷന്‍(25) ആണ് അമ്മ ശ്രീപ്രിയയെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച ശ്രീപ്രിയയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ വീട്ടിലുന്നാണ് ഇയാള്‍ ജോലിചെയ്തിരുന്നത്.

also read :മലയിന്‍കീഴ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പ്രതിയായ രാകേഷ് ചെന്നൈയിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പ്രതി പതിവായി കഞ്ചാവും മദ്യവും ഉപയോഗിച്ചിരുന്നതായും അമ്മയുമായി വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കുന്നതിനെ ശ്രീപ്രിയ പലതവണ എതിർത്തിരുന്നു എന്നാൽ മകന്‍ ഇതിന് കൂട്ടാക്കിയിരുന്നില്ല. ഇതിന്റെപേരില്‍ അമ്മയെ മര്‍ദിക്കുന്നതും പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും കഞ്ചാവ് ലഹരിയിലായിരുന്ന പ്രതി അമ്മയെ ആക്രമിക്കുകയും തല ചുമരിലിടിപ്പിക്കുകയുമായിരുന്നു.ഇതോടെ ശ്രീപ്രിയ ബോധരഹിതയായി വീണു.

ഇതോടെ പരിഭ്രാന്തനായ പ്രതി 108-ല്‍ വിളിച്ച് വൈദ്യസഹായം അഭ്യര്‍ഥിച്ചു. എന്നാല്‍, ആംബുലന്‍സുമായി ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് സമീപം കൈയില്‍ മുറിവേറ്റനിലയില്‍ മകനും നിലത്തുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീപ്രിയ നേരത്തെ മരിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയിലേറ്റ പരുക്കാണ് ശ്രീപ്രിയയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയത്. ഇതോടെ മകനെ പോലീസ് ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.അമ്മ അബോധാവസ്ഥയിലായതോടെ കത്തി കൊണ്ട് താന്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.

also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News