കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി

കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിലാണ് ഈ വിചിത്രം സംഭവം.

ചൈനീസ് വാലന്റൈൻസ് ഡേ ദിവസമായ ഓഗസ്റ്റ് 22ന് ഡേറ്റിന് പോയ കമിതാക്കൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കാമുകിയെ ചുംബിക്കവെ യുവാവിന്റെ ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയുണ്ടായി. കടുത്ത ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.

also read:യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയില്ല; വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു

കർണപുടത്തിന് തകരാർ സംഭവിച്ചതായായാണ് ഡോക്ടർമാർ കണ്ടെത്തിയത്. കേൾവിശക്തി തിരികെ ലഭിക്കാൻ രണ്ട് മാസമെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ചുംബിക്കുമ്പോൾ ചെവിയിൽ വായു സമ്മർദത്തിൽ മാറ്റം വരുത്തുമെന്നും ഒപ്പം പങ്കാളിയുടെ വലിയ നിശ്വാസങ്ങൾ കൂടിയാകുമ്പോൾ കർണപുടത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടതായിട്ടാണ് റിപ്പോർട്ട് .

also read:സരോജിനി ബാലാനന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News