സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയിൽ യുവാവ് പൊലീസിൻ്റെ പിടിയിലായി. പെരുമ്പാവൂരിലാണ് സംഭവം. വീട്ടിൽ മോഷണം നടന്നെന്ന പരാതി അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ യുവാവിനാണ് അന്വേഷണത്തിനൊടുവിൽ എട്ടിൻ്റെ പണി കിട്ടിയത്.
വെങ്ങോലയിലെ വീടിൻ്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 31000 രൂപയും കാറിൽ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറുമാണ് മോഷണം പോയതായി ആണ് യുവാവിൻ്റെ അമ്മ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസും എടുത്തു.
ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്പോലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു.നിരവധി സി.സി.ടി.വികൾ പരിശോധിച്ച അന്വേഷണ സംഘം ചിലരെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഷണത്തിന് പിന്നിൽ പരാതി നൽകാനെത്തിയ മകനും ഇയാളുടെ സുഹൃത്തുമായിരുന്നുവെന്ന് കണ്ടെത്തിയത്.
പിറന്നാൾ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട്ടിൽ നിന്നും പണവും സ്പീക്കറും ആംപ്ലിഫയറും മറ്റും മോഷ്ടിച്ചത് എന്നാണ് പൊലീസി
പെരുമ്പാവൂർ ഇൻസ്‌പെക്ടർ ടി എം സൂഫി,എസ് ഐമാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, അരുൺ , സി.പി.ഒ ജിൻസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here