യുവാവിനെ പെൺസുഹൃത്തിന്‍റെ അച്ഛൻ വിളിച്ചു വരുത്തി കൊലപ്പെടുത്തി

Murder

മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവം. യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളുടെ മൊഴി. മാമൂട്ടിൽ കടവിന് സമീപം കുത്തേറ്റ് മരിച്ച അരുണിൻ്റെ ബന്ധുക്കളാണ് പോലീസിന് മൊഴി നൽകിയത്. കൊല നടത്തിയ പ്രസാദിൽ നിന്ന് നേരത്തെയും അരുണിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Also Read: കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പെൺസുഹൃത്തിന്‍റെ അച്ഛൻ പ്രസാദ് അരുണിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അരുണിനെ കൊലപ്പെടുത്താൻ പ്രസാദ് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും. ഇതിനായി കത്തി കൈയിൽ കരുതിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയെന്നായിരുന്നു പ്രതി പൊലീസിനു നൽകിയ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration