മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും, പിതാവും അറസ്റ്റിൽ

തൃശൂർ മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും ഗോൾഡ് അപ്രെസറായ പിതാവും അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് വെള്ളാങ്കല്ലൂർ മണ്ഡലം പ്രസിഡന്റ് ജിഷ്ണു പ്രസാദിനെയും പിതാവ് ദശരഥനെയുമാണ് മതിലകം പോലീസ് അറസ്റ്റു ചെയ്തത്. ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Also Read; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്

തൃശൂരിൽ കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ വെള്ളാങ്കല്ലൂർ സ്വദേശി മാങ്ങാട്ടുകര വീട്ടിൽ ജിഷ്ണു പ്രസാദും പിതാവ് ദശരഥനും അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് വെള്ളാങ്കല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റാണ് അറസ്റ്റിലായ ജിഷ്ണു പ്രസാദ്. 5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 23,500 രൂപയാണ് യൂത്ത് കോൺഗ്രസ് നേതാവും ഗോൾഡ് അപ്രൈസറായ പിതാവും ചേർന്ന് ബാങ്കിൽ നിന്നും തട്ടിയെടുത്തത്.

Also Read; അമിതവേഗമെന്ന് പരാതി; പേടിയെങ്കിൽ ഇറങ്ങിപ്പോകാൻ യാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ

കനറാ ബാങ്ക് റീജിയണൽ ഓഫീസിൽ ഗോൾഡ് അപ്രൈസറായ ദശരഥൻ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂർ ശാഖയിൽ ഇക്കഴിഞ്ഞ ജൂൺ ആറിന് പകരക്കാരനായി എത്തിയിരുന്നു. ഇതേ ദിവസമാണ് യൂത്ത് കോൺഗ്രസ് നേതാവായ മകൻ ജിഷ്ണു പ്രസാദ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചത്. ഈ മാസം നടത്തിയ ഓഡിറ്റിങ്ങിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള, ഇരിങ്ങാലക്കുട ബ്രാഞ്ചുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here