പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ചു. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനകത്താണ് യുവാവ് അതിക്രമിച്ച് കയറി മാലിന്യം നിക്ഷേപിച്ചത്. ഇയാള്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി.
ALSO READ:‘കാൾ മാർക്‌സും ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകർ’: ശശി കുമാർ
ശനിയാഴ്ച്ച പകല്‍ 12 മണിയോടെയായിരുന്നു സംഭവം. വെങ്ങോല സ്വദേശി അനൂപാണ് മാലിന്യചാക്ക് പിക്കപ്പ് വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്നത്.തുടര്‍ന്ന് പഞ്ചായത്തോഫീസിനകത്ത് അതിക്രമിച്ചു കയറിയ ഇയാള്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യചാക്ക് ഉദ്യോഗസ്ഥരുടെ ക്യാബിനു മുന്നില്‍ തള്ളുകയായിരുന്നു.അസഹ്യമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതായതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.മാലിന്യം നീക്കം ചെയ്യുന്നതില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന വീഴ്ച വരുത്തി എന്നാരോപിച്ചായിരുന്നു അനൂപ് മാലിന്യം ഓഫീസിനകത്ത് തള്ളിയത്.എന്നാല്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മസേന നടത്തുന്നതെന്നും അനൂപ് കൊണ്ടുവന്ന് തള്ളിയ മാലിന്യം കോട്ടയത്ത് നിന്നുള്ളതാണെന്നും പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിക് പറഞ്ഞു.
ജില്ലയ്ക്കു പുറത്തുള്ള മാലിന്യം എങ്ങനെ ഇവിടെയെത്തിയെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ബേസില്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. പഞ്ചായത്തോഫീസില്‍ അതിക്രമിച്ചു കടന്ന് മാലിന്യം തള്ളുകയും ഇത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത അനൂപിനെതിരെ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി.ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here