ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടി കാണിച്ച് ട്രെയിൻ തടഞ്ഞു; യുവാവ് പിടിയിൽ

ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് തടഞ്ഞ് യുവാവ്. ബിഹാർ സ്വദേശിയായ മൻദിപ് ഭാരതിയാണ് ട്രെയിൻ തടഞ്ഞത്. സ്റ്റേഷനിൽ രാവിലെ 9.09 നായിരുന്നു സംഭവം. ട്രെയിൻ ഒന്നാം പ്ലാറ്റഫോമിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി കെട്ടി ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ മൻദിപ് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: അടിച്ചു മോനേ ഓണം ബമ്പര്‍… ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

ലോക്കോ പൈലറ്റ് ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിനെത്തുടർന്ന് ഇയാളെ പിടികൂടി റെയിൽവേ സംരക്ഷണ സേനയക്ക് കൈമാറി. പിടിയിലായ മൻദിപ് കൂലിപ്പണിക്കാരനാണ്. ജോലി ചെയ്തതിന്റെ 16500 രൂപ കിട്ടാനുള്ളതു കൊണ്ടാണ് ട്രെയിൻ തടഞ്ഞതെന്നാണ് മൻദിപ് പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊഴിയിൽ വ്യക്തത ഇല്ലാത്തതിനാൽ ആർ.പി.എഫ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

ALSO READ: ഇന്ത്യയുടെ വേള്‍ഡ് കപ്പ് ജേഴ്‌സി പുറത്തു വിട്ട് അഡിഡാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News