ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ തിയേറ്റര്‍ അപ്രിസിയേഷന്‍ കോഴ്‌സ് ജനുവരി 28 മുതല്‍ ഫെബ്രുവരി അഞ്ച് വരെ തിയേറ്റര്‍ അപ്രിസിയേഷന്‍ കോഴ്‌സ് നടത്തുന്നു. എന്‍എസ്ഡി ക്യാമ്പസില്‍ നടക്കുന്ന കോഴ്‌സിന്റെ ഭാഗമായി ദേശീയതലത്തിലുള്ള തിയേറ്റര്‍ വിദഗ്ധരുടെ സെഷനുകള്‍, നാടകങ്ങള്‍ കാണാനുള്ള അവസരം, രചനാ പണിപ്പുര തുടങ്ങിയവയുണ്ടാകും.
ALSO READ: ‘ഞാന്‍ വെറും മനുഷ്യന്‍, ദൈവമല്ല’; ആദ്യമായി പോഡ്കാസ്റ്റില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
തിയേറ്റര്‍ ആസ്വാദനത്തില്‍ കൂടുതല്‍ വിജ്ഞാനം തേടുന്നവര്‍ക്കായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍എസ്ഡിയില്‍ ഇങ്ങനൊരു അവസരം ഒരുക്കുന്നത്. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി ഒന്നിന് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം. ഹിന്ദി/ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രവേശനം നേടുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ ഫീസായി 5000 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
വിശദവിജ്ഞാപനം www.nsd.gov.inല്‍ ലഭിക്കും.. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജനുവരി 15-ന് രാത്രി 11.59 വരെ ഓണ്‍ലൈനായി നല്‍കാം. താമസസൗകര്യമില്ല. nsd.theatreappreciation@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here