തിയേറ്റർ ഉടമ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു

കോറണേഷൻ മൾട്ടിപ്ലക്സ് തിയേറ്റർ ഉടമ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു. മുക്കം കിഴുക്കാരക്കാട്ട് കെ ഒ ജോസഫ് ആണ് ദാരുണമായി മരണപ്പെട്ടത്.
ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ തിയേറ്റർ കെട്ടിട സന്ദർശനത്തിനിടെയാണ് ജോസഫിന് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപാകമുണ്ടായത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിലായിരുന്നു അപകടം.

ALSO READ: വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

പുലര്‍ച്ചെ രണ്ടുമണിയോടെ തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഭിലാഷ് കുഞ്ഞേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന ജോസഫ് മുക്കം അഭിലാഷ്, റോസ്, ലിറ്റില്‍ റോസ്, അന്നാസ് എന്നീ തിയേറ്റുകളുടെയും ഉടമയാണ്. തിയേറ്ററുകളില്‍ നൂതന പ്രൊജക്ഷന്‍, ശബ്ദവിന്യാസ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജോസഫ് ശ്രദ്ധപുലര്‍ത്തിയിരുന്ന ആളായിരുന്നു കോഴിക്കോട്ടെ സിനിമാസ്വാദകരുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ജോസഫ്. സംസ്കാരചടങ്ങുകള്‍ മുക്കം മുത്തേരിയിലെ വീട്ടില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News