തീയറ്ററുകളിൽ ആളില്ല; തെലുഗ് സിനിമയ്ക്ക് ഇത് ‘കഷ്ടകാലം’

2024 മലയാള സിനിമയ്ക്ക് ഒരു സുവർണ്ണ വർഷമാണ്. ഇതുവരെ റിലീസ് ചെയ്തതിൽ 90 % ത്തോളം ചിത്രങ്ങളും മലയാളത്തിന്റെ പേര് ലോക സിനിമയിൽ തന്നെ എടുത്ത് പറയാൻ കെൽപ്പുള്ളതായിരുന്നു. ഓരോ വെള്ളിയാഴ്ചയ്ക്കും മലയാളി ഈ വർഷം കാത്തിരുന്നു. എന്നാൽ മറ്റിടങ്ങളിൽ അതല്ല അവസ്ഥ. കേരളത്തിന് പുറത്തുള്ള പലയിടങ്ങളിലും തീയറ്ററുകളിൽ ആളില്ലാത്ത അവസ്ഥയാണ്. പലയിടങ്ങളിലും ഷോകൾ മാറ്റിവയ്‌ക്കേണ്ട അവസ്ഥ.

Also Read: തലസ്ഥാനത്ത് ലുലു ഫാഷൻ വീക്കിന് തുടക്കം; മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ ഉദ്‌ഘാടനം ചെയ്‌തു

തെലുഗ് സിനിമയാണ് അതിൽ മുൻപന്തിയിൽ. ഐപിഎലും കടുത്ത ചൂടും ആളുകളെ സിനിമകളിൽ നിന്ന് അകറ്റി എന്ന അഭിപ്രായം പലരും പറയുന്നുണ്ടെങ്കിലും സിനിമകളുടെ നിലവാരത്തകർച്ചയാണ് ഇതിന് പിന്നിലെ പ്രധാനകാരണമെന്നാണ് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രി ആയി മാറിയ ഇൻഡസ്ട്രിയാണ് തെലുഗ്. ചരിത്രത്തിലാദ്യമായി ഒരു ഇൻഡസ്ട്രി ബോളിവുഡിനെ മറികടന്നു എന്ന പ്രത്യേകതയും തെലുഗിനുണ്ടായിരുന്നു.

Also Read: ‘കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തൽ’, കൗമാരക്കാരികളിലും അലര്‍ജികൊണ്ട് ബുദ്ധിമുട്ടുന്നവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കും

ഇപ്പോൾ ആ സ്ഥിതി മാറി. സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ 10 ദിവസത്തേക്ക് അടച്ചിടാനാണ് തെലങ്കാന തീയറ്റർ അസോസിയേഷന്റെ തീരുമാനം. അതേസമയം മൾട്ടിപ്ലക്സുകൾ തുറന്ന് പ്രവർത്തിക്കും. എന്തായാലും കൃത്യമായ പ്ലാനിങ് ഇല്ലാതെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതും റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ നിലവാരത്തകർച്ചയും തെലുഗ് ഇന്ടസ്ട്രിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News