തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഹൈ ഡിമാൻഡ്; റെക്കോർഡ് ഏക്കത്തുകയായ 7.30 ലക്ഷത്തിന് കൊമ്പൻ തിടമ്പേറ്റും !

കേരളത്തിലെ ഗജസമ്പത്തിലെ പ്രധാനപ്പെട്ട ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കത്തുക. കോട്ടുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനാണ് 7.30 ലക്ഷം രൂപ നൽകി പൂച്ചക്കുന്ന് ആഘോഷ കമ്മിറ്റി ആനയെ സ്വന്തമാക്കിയത്.

ALSO READ: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സ്; വൈറലായി വീഡിയോ

ഇതിൽ ഏക്കത്തുക മാത്രം 2.30 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാത്ര, ആനയെ പരിപാലിക്കാനുള്ള മറ്റ് ചെലവുകൾ, സംഭാവനകളുമൊക്കെ ചേർത്താണ് 7.30 ലക്ഷം എന്ന റെക്കോർഡ് തുകയിലെത്തിയത്. തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ലേലത്തിൽവെച്ചാണ് പൂച്ചക്കുന്ന് കമ്മിറ്റി ആനയെ ബുക്ക് ചെയ്തത്.

ALSO READ: ‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു, എനിക്കിത് ചേരില്ല എന്ന് അയാള്‍ പറഞ്ഞു’; തന്‍റെ പ്രണയത്തെ കുറിച്ച് മൃണാള്‍ ഠാക്കൂര്‍

ഇതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇതുവരെയുള്ള ഉയർന്ന ഏക്കത്തുകയ്ക്ക് ബുക്ക് ചെയ്ത റെക്കോർഡ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിന് നഷ്ടമായി. കഴിഞ്ഞ വർഷത്തെ വിശ്വനാഥ ക്ഷേത്ര ഉത്സവത്തിന് 6.75 ലക്ഷം രൂപയ്ക്കായിരുന്നു ആനയെ ബുക്ക് ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News