മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്ന തീരസദസ്സിന് ഇന്ന് തുടക്കമാകും. മെയ് 25 വരെയായി 47 കേന്ദ്രങ്ങളിലായിട്ടാണ് സദസ്സ് നടക്കുക. ഇന്ന് വൈകിട്ട് തിരുവനന്തപുരം പൊഴിയൂരില്‍ മുഖ്യമന്ത്രി തീരസദസ്സിന് തുടക്കം കുറിക്കും.
തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുക, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കുക, അവയ്ക്ക് പരിഹാരം കാണുക. ഇതാണ് തീരസദസ്സിന്റെ ലക്ഷ്യം. എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിലായാണ് സദസ്സ് നടക്കുക.
ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും തീരസദസ്സിന്റെ ഭാഗമാകും. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം പൊഴിയൂരില്‍ മുഖ്യമന്ത്രി തീരസദസ്സിന് ഔദ്യോഗിക തുടക്കം കുറിക്കും. തീരസദസ്സില്‍ പരിഗണിക്കപ്പെടാനുള്ള മത്സ്യത്തൊഴിലാളികളുടെ പരാതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍ തുടങ്ങിയവ മുന്‍കൂട്ടി സമര്‍പ്പിക്കണം.
തിരുവനന്തപുരം ജില്ലയില്‍ 7,632 അപേക്ഷകളാണ് ലഭിച്ചത്. ജില്ലയില്‍ ഏപ്രില്‍ 27 വരെയാണ് തീരസദസ്സ് നടക്കുക. മെയ് 25നാണ് തീര സദസ്സിന് സമാപനമാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here