തൃശൂർ ചാലക്കുടിയിൽ വീട്ടിൽ മോഷണം; പണവും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടു

തൃശൂർ ചാലക്കുടിയിൽ ദേശീയ പാതയോരത്തുള്ള വീട്ടിൽ മോഷണം. പണവും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടു. പോട്ട സിഗ്നൽ ജംഗ്ഷനു സമീപം പുല്ലൻ വിത്സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് വിത്സനും കുടുംബവും നെടുമ്പാശേരിയിൽ മകളുടെ വീട്ടിലേക്ക് പോയിരുന്നു.

Also read:സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

വ്യാഴാഴ്ച രാവിലെ വീട്ടിൽ ജാതിക്ക പറിക്കാൻ എത്തിയവരാണ് മോഷണം നടന്നതായി കണ്ടത്. തുടർന്ന് വീട്ടുകാരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് 3000രൂപയും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനുള്ളിലെ വാതിലുകളും, അഞ്ചോളം അലമാരകളും തകർത്ത മോഷ്ടാക്കൾ സാധങ്ങളും വാരിവലിച്ചിട്ടിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന അറുപതിനായിരം രൂപയോളം വില വരുന്ന ജാതിക്കയും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. പണവും സ്വർണവും അപഹരിക്കുന്ന സംഘമാകാം മോഷണത്തിനു പിന്നിൽ എന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News