നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ ലക്ഷങ്ങളുടെ മോഷണം

നടൻ രജനികാന്തിന്റെ മകളും സിനിമാ സംവിധായകയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്. ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. എഫ്‌ഐആറിൽ ലക്ഷങ്ങളുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറിയത്.

2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ഐശ്വര്യ ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറിൽ വച്ചത്. ലോക്കറിന്റെ താക്കോൽ ആഭരണങ്ങൾ വെച്ച സെന്റ് മേരീസ് അപ്പാർട്ട്‌മെന്റിലെ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വീട്ടിലെ സഹായികൾക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News