ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

അന്ധേരി വെസ്റ്റിലുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ പിടിയില്‍. നാലു ലക്ഷം രൂപ വില വരുന്ന വസ്തുക്കള്‍ കവര്‍ന്ന മോഷ്ടാക്കളായ മാജിദ് ഷെയ്ക്ക്, മുഹമ്മദ് ദാലേര്‍ ബാഹ്‌റിം ഖാന്‍ എന്നിവരെയാണ് ജോഹേശ്വരിയില്‍ നിന്നും മുംബൈ പൊലീസ് പിടികൂടിയത്.

ALSO READ:  എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല…

ഓട്ടോ റിക്ഷകളില്‍ യാത്ര ചെയ്ത് മോഷണം നടത്തുന്ന ക്രിമിനല്‍ സംഘമാണ് പിടിയിലായത്. അനുപം ഖേറിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ പണവും സാധനങ്ങളും അടക്കും നാലുലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: സ്ഥിരം രീതിയിൽ ചിക്കൻ വയ്‌ക്കേണ്ട; വീട്ടിൽ തന്നെ ഒരു കടായി ചിക്കൻ പരീക്ഷിച്ചു നോക്കിയാലോ…

മോഷണത്തിന്റെ വിവരം താരവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ടു വാതിലുകള്‍ പൊളിച്ചാണ് ഇരുവരും അകത്ത് കടന്നത്. അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേഫ്, ചില സിനിമകളുടെ ഫിലിം എന്നിവ മോഷ്ടിക്കപ്പെട്ടന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മോഷണവസ്തുക്കളുമായി പ്രതികള്‍ ഓട്ടോയില്‍ കടന്നുകളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News