മഞ്ചേശ്വരത്ത് പ്രവാസിയുടെ വീട്ടില്‍ മോഷണം; ഒന്‍പത് പവന്‍ സ്വര്‍ണവും ഒന്‍പതുലക്ഷം രൂപയും കവര്‍ന്നു

കാസറഗോഡ് മഞ്ചേശ്വരത്ത് പ്രവാസിയുടെ വീട്ടില്‍ മോഷണം. ഒന്‍പത് പവന്‍ സ്വര്‍ണവും ഒന്‍പതുലക്ഷം രൂപയും കവര്‍ന്നു. മൊഗ്രാല്‍ പുത്തൂരില്‍ വീട്ടില്‍ കവര്‍ച്ച ശ്രമം. മഞ്ചേശ്വരം മച്ചംപടി സി എം നഗറിലെ പ്രവാസിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്. മാസങ്ങളായി ഇബ്രാഹിം ഖലീലും കുടുംബവും അബുദാബിയിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

മൊബൈല്‍ ഫോണില്‍ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ നോക്കുമ്പോള്‍ സംശയം തോന്നിയ ഇബ്രാഹിം നാട്ടിലെ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. 9 ലക്ഷം രൂപയും 9 പവന്‍ സ്വര്‍ണവും റാഡോ വാച്ചും കവര്‍ന്നു. കഴിഞ്ഞ 18ന് രാത്രി 10 മണിക്ക് ശേഷമാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

Also Read:  ഒരേ പാഠ്യപദ്ധതി എന്ന നിലവിലുള്ള രീതി മാറുന്നു; ബിടെക്ക് വിദ്യാര്‍ത്ഥികളറിയാന്‍

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ മുഹമ്മദ് ഇല്യാസിന്റെ വീട്ടില്‍ മോഷണശ്രമം നടന്നു. കഴിഞ്ഞ പതിനേഴിന് കുടുംബം ബന്ധു വീട്ടിലേക്ക് പോയതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 35 പവന്‍ സ്വര്‍ണ്ണം നഷ്ടമായതായി ആദ്യം സംശയമുയര്‍ന്നു. കുമ്പള പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി. വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് സ്വര്‍ണ്ണം സൂക്ഷിച്ച ചെറിയ പെട്ടി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here