തിരുവല്ലയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം

തിരുവല്ലയിലെ കാരക്കലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടമായി. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരക്കൽ ശ്രീമാധവത്തിൽ മുരളിധരൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ വീട്ടിലെ ചെടികൾക്ക് വെള്ളം ഒഴിക്കാനായി അയൽവാസി എത്തി ഗേറ്റ് തുറന്നപ്പോഴാണ് വീടിൻറെ മുൻ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് തിരുവല്ല പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് കിടപ്പുമുറകളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധനസാമഗ്രികൾ എല്ലാം വാരി വലിച്ചിട്ട് നിലയിൽ കാണപ്പെട്ടത്. വീട്ടുടമസ്ഥനായ മുരളീധരൻ പിള്ളയും ഭാര്യയും കഴിഞ്ഞ മാസം മുപ്പതാം തീയതി കാനഡയിൽ ഉള്ള മകനെയും ഭാര്യയും കാണാൻ പോയിരിക്കുകയായിരുന്നു. മുരളീധരൻ പിള്ളയുടെ സഹോദരൻ നൽകിയ പരാതിയിൽ സമീപ വീടുകളിലെ സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News