പെരുമ്പാവൂർ ബഥേലോക്കോ പള്ളിയിൽ മോഷണ ശ്രമം; മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ

പെരുമ്പാവൂർ ബഥേലോക്കോ പള്ളിയിൽ മോഷണ ശ്രമം. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷ്ടാക്കൾ പള്ളിയിലെത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സിസി ക്യാമറയിൽ പതിഞ്ഞതോടെ അലാം മുഴങ്ങി. ഇതെത്തുടര്‍ന്ന് ഇവർ മോഷണ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇത് നാലാം തവണയാണ് ഈ പള്ളിയിൽ മോഷണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുരിശുകൾ, കൈ മണികൾ, ഭണ്ടാരത്തിൽ നിന്ന് പണം എന്നിവയെല്ലാം മുന്‍പ് നഷ്ടപ്പെട്ടിരുന്നുവെന്നും പള്ളി കമ്മിറ്റി അംഗം സജി പറഞ്ഞു.

Also read:ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷം; കോഴിക്കോട് ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍

പെരുമ്പാവൂർ റസ്റ്റ് ഹൗസിന് സമീപത്തെ വീട്ടിൽ വെള്ളിയാഴ്ച പട്ടാപ്പകൽ മോഷണം നടന്നിരുന്നു. മോഷണ ശ്രമം നടന്ന പള്ളിയുടെ പരിസരം സാമൂഹ്യവിരുദ്ധരുടെയും മദ്യപന്മാരുടെയും താവളമാണെന്നും പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News