പൂട്ട് പൊളിച്ച് കള്ളന്‍ അകത്തുകയറി; പാലക്കാട് വില്ലേജ് ഓഫീസില്‍ മോഷണ ശ്രമം

പാലക്കാട് വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. പട്ടാമ്പി – കുളപ്പുള്ളി റോഡിലെ ഷൊര്‍ണൂര്‍ സെക്കന്റ് ഓഫീസിന്റെ മുന്നിലെ വില്ലേജ് ഓഫീസില്‍ ആണ് കള്ളന്‍ കയറിയത്.  ഗ്രില്ലിലെ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ വില്ലേജ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് വില്ലേജ് ഓഫീസ് തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓഫീസില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നു തിരിച്ചറിഞ്ഞിട്ടില്ല.

Also Read: തക്കാളി വിറ്റ് കോടീശ്വരനായി കർഷകൻ; കണ്ണും തള്ളി നാട്ടുകാർ

അതേസമയം, കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ നിരവധി മോഷണ കേസുകളാണ് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒറ്റപ്പാലത്ത് വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതിയെ പാലക്കാട് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണ്ണമാല ജ്വല്ലറിയില്‍ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കഴിഞ്ഞ മാസമായിരുന്നു സഹോദരിയുടെ കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന യുവതി ജ്വല്ലറിയിലെത്തിയത്. വ്യാജ പേരും വിലാസവുമായിരുന്നു യുവതി നല്‍കിയിരുന്നത്. ഇതിനു മുമ്പും സമാനമായ കേസിലെ പ്രതിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News