തൃശ്ശൂരിൽ പള്ളിയിലും വിദ്യാലയത്തിലും മോഷണശ്രമം; മോഷ്ടാവ് അകത്തുകടന്നത് താഴ് തകർത്ത്

തൃശൂർ കൊടകരയിൽ പള്ളിയിലും വിദ്യാലയത്തിലും മോഷണ ശ്രമം. കൊടകര സെൻ്റ് ജോസഫ് ഫൊറോന പള്ളിയിലും ഡോൺ ബോസ്കോ സ്കൂളിലുമാണ് മോഷണ ശ്രമം നടന്നത്. പള്ളിയുടെ ഓഫീസ് മുറിയുടെ വാതിലിൻ്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സമീപത്തെ മതബോധന ഓഫീസിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.

Also Read: നിയമ നിർമാണ സഭകളിൽ വോട്ട് ചെയ്യുന്നതിൽ എംഎൽഎമാർക്കോ എംപിമാർക്കോ സംരക്ഷണമില്ല; വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി

ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊടകര ഡോൺ ബോസ്കോ സ്കൂളിലെ രണ്ട് ഗ്രിൽ ഗേറ്റുകളുടെ താഴും, സ്കൂൾ കെട്ടിടത്തിലെ വാതിലുകളുടെ താഴും തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പള്ളിയിലും സ്കൂളിലും പണമോ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കൊടകര പോലീസ് പരിശോധിച്ചുവരുന്നു. പള്ളിയിലെ നിരീക്ഷണ ക്യാമറകളും പരിശോധിക്കുന്നുണ്ട്.

Also Read: നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News