പാലക്കാട് പട്ടാപ്പകൽ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

തൃത്താല കൂറ്റനാട് പാതയിലെ മേഴത്തൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പട്ടാപകല്‍ മോഷണശ്രമം. നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. മോഷണം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. മോഷ്ടാവ് വീട്ടുവളപ്പിലേക്ക് കയറി അടുക്കള ഭാഗത്തെ ഗ്രില്ലിലെ പൂട്ടുപൊളിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി കാമറ തകർക്കാനും ശ്രമം നടന്നു.

Also Read; ഫാമിലി ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട് സര്‍വീസ്’, കായൽ കറങ്ങിക്കാണാൻ കാണികളുടെ നീണ്ട നിര; എങ്ങനെ റിസർവ് ചെയ്യാം?

ജീൻസ് പാന്റും, കറുത്ത ഷർട്ടും, ബാഗും ധരിച്ചത്തിയ ആളാണ് കവർച്ച നടത്തിയിരിക്കുന്നത്. മേഴത്തൂർ സ്വദേശി മനോജിന്റെ വീട്ടിലാണ് പട്ടാപകൽ മോഷണശ്രമം അരങ്ങേറിയത്. വീട്ടുപകരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്.

Also Read; ‘മുല്ലപ്പെരിയാർ തുറക്കില്ല’, കേരള തമിഴ്നാട് അതിർത്തിയിൽ മഴ കുറഞ്ഞു, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration