തൃശ്ശൂരിൽ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; കവർന്നത് 65,000 രൂപയുടെ മദ്യക്കുപ്പികൾ

തൃശൂർ എടമുട്ടത്ത് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം. 65,000 രൂപയുടെ മദ്യകുപ്പികൾ കവർന്നു. വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് ബീവറേജിൻ്റെ ഷട്ടർ പൊളിച്ച് മോഷണം നടന്നത്. വില കൂടിയ മദ്യക്കുപ്പികളാണ് ഏറെയും മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.

Also Read: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

തെളിവു നശിപ്പിക്കുന്നതിനായി മോഷണത്തിന് ശേഷം മുളകുപൊടിയും വിതറിയിട്ടുണ്ട്. രാവിലെ ഔട്ട്ലെറ്റ് തുറക്കാൻ വന്നപ്പോഴാണ് ജീവനക്കാർ മോഷണ വിവരമറിയുന്നത്. വലപ്പാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Also Read: കൊല്ലത്ത് മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News