നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് നഗരമധ്യത്തിലെ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് നഗരത്തിൽ നിർത്തിയിട്ട കാറുകളുടെ ചില്ല് പൊട്ടിച്ച് മോഷണം. നാല് കാറുകളുടെ ചില്ലുകൾ തകർത്ത് ബാഗുകളും സാധനങ്ങളും മോഷ്ടിച്ച ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് മാവൂർ റോഡിലാണ് നിർത്തിയിട്ട നാലു കാറുകളുടെ ചില്ല് തകർത്ത് മോഷണം നടത്തിയത്. ബ്ബൂഡയമണ്ട് മാൾ പാർക്കിംഗ് ഏരിയ, അരയിടത്തുപാലത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ്, സമീപത്തെ മേൽപ്പാലം, ഷിപ്പ് മാൾ എന്നിവിടങ്ങളിലാണ് നിർത്തിട്ട കാർ തകർത്ത് മോഷണം നടത്തിയത്.

Also Read; വയനാട്ടിൽ ക്വാറിയിൽ യുവാവിന്റെ മൃതദേഹം

പരാതിയുമായി ഉടമസ്ഥർ എത്തിയതോടെ പൊലിസ് സ്ഥലത്തെത്തി പരിശോധിച്ചു. ഒരു കാറിൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ട്ടമായിട്ടുണ്ട്. വിലപ്പെട്ട പല രേഖകളും മോഷണം പോയതായി പൊലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

Also Read; മാതാപിതാക്കളോട് ദേഷ്യം; നായയെ തുറന്ന് വിട്ട് അവരുടെ മകളെ കടിപ്പിച്ചയാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News