മുപ്പത് പവൻ സ്വർണ്ണവുമായി ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് മുങ്ങി, മൂന്ന് വര്ഷത്തിന് ശേഷം യുവതിയുടെ പരാതിയിൽ അറസ്റ്റ്

ഭാര്യയുടെ സ്വർണവുമായി മുങ്ങിയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ 3 വർഷത്തിനുശേഷം പൊലീസ് പിടികൂടി. 30 പവൻ സ്വർണവുമായി മുങ്ങിയെന്ന ഭാര്യയുടെ പരാതിയിലാണ് പത്തനംതിട്ട കവിയൂർ ശോഭാലയത്തിൽ പ്രശോഭ് പ്രസന്നൻ (34) പിടിയിലായത്. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിവാഹശേഷം ഭാര്യയുമായി മാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് 3 വർഷം മുൻപ് ഇയാളെ കാണാതാവുന്നത്. തുടർന്ന് ഭാര്യയാണ് തന്റെ സ്വർണ്ണാഭരണങ്ങളുമായി ഇയാൾ മുങ്ങിയതാണെന്ന പരാതി പൊലീസിൽ നൽകുന്നത്.

ALSO READ: ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം, അന്വേഷണത്തില്‍ കാനഡയോട് കൈകോര്‍ത്ത് അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News