മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തി പരുക്കേല്‍പ്പിച്ചു

കോഴിക്കോട് ടൗൺ സ്റ്റേഷനിൽ പൊലീസുകാരനെ പ്രതി കുത്തി പരുക്കേൽപ്പിച്ചു. തോണിച്ചിറ സ്വദേശി ഇർഫാനും പ്രായപൂർത്തിയാവാത്ത ഒരാളുമാണ് ഡൻസാഫ് (District Anti-Narcotic Special Action Force -DANSAF)  സംഘാംഗമായ പൊലീസുകാരനെ ആക്രമിച്ചത്.

ALSO READ: പ്രിയ സഖാവിൻ്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ മഹാരാജാസിൽ

വിവിധ ലഹരി–മോഷണ കേസുകളിൽ പ്രതിയാണ് ഇർഫാൻ. അടുത്തിടെ സ്വർണമോഷണത്തിനു പിടിയിലായ ഇർഫാനെ കോടതി സ്വന്തംജാമ്യത്തിൽ വിട്ടയച്ചിരുന്നു. പൊലീസിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഇർഫാനെതിരെ വധശ്രമത്തിനു കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News