ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് ഭിന്നശേഷിക്കാരനായ രമേശൻ ആ കാഴ്ച കണ്ടത്

കോട്ടയം കടുത്തുരുത്തിയിൽ കഴിഞ്ഞ ദിവസമാണ് ഭിന്ന ശേഷിക്കാരനായ പെട്ടിക്കട കച്ചവടക്കാരന്റെ പണമടങ്ങിയ ബാഗ് മോഷണം പോയത്. ഒരുപാട് കാലങ്ങൾ കൊണ്ട് അയാൾ ചേർത്തുവച്ചുണ്ടാക്കിയ പണവും മറ്റ് വിലപ്പെട്ട ചില വസ്തുക്കളും ആ ബാഗിൽ ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ രമേശന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ഏറെ കാലം കൊണ്ട് ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയും രോഗിയായ അമ്മയുടെ മരുന്നും രമേശനെ കബളിപ്പിച്ച് കള്ളൻ തട്ടിയെടുത്ത ആ ബാഗിൽ ഉണ്ടായിരുന്നു.

ALSO READ: മറവി മായ്ച്ച ഓർമകൾ! ഇന്ന് ലോക അൽഷിമേഴ്സ് ദിനം

കടുത്തുരുത്തി സർക്കാർ സ്കൂളിന് സമീപം റോഡരികിൽ പെട്ടിക്കടയിൽ ലോട്ടറി കട്ടവടം നടത്തുന്നയാളാണ് കെ കെ രമേശൻ എന്ന ഭിന്ന ശേഷിക്കാരൻ. ജീവിതത്തിലെ വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം കട തുറന്ന് പണമടങ്ങിയ ബാഗ് കടയിൽ വച്ച ശേഷം റോഡിലേക്ക് ഇറങ്ങി നിന്ന് ലോട്ടറി വിറ്റിരുന്നു. വൈകിട്ട് കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് സൂക്ഷിച്ചു വെച്ചിരുന്ന തന്റെ ബാഗ് നഷ്ടപ്പെട്ട വിവരം രമേശൻ അറിയുന്നത്.

ALSO READ: ഐഎസ്എല്‍ പത്താം സീസണ് ഇന്ന് തുടക്കം

ഏറെ നാളുകൾ കഷ്ടപ്പെട്ട് സ്വന്തമാക്കിയ 45000 രൂപയ്ക്കു പുറമേ രോഗിയായ അമ്മയ്ക്കുള്ള മരുന്നുകളും രണ്ട് എ ടി എം കാർഡും മോഷണം പോയ ബാഗിലുണ്ടായിരുന്നു. സംഭവത്തിൽ രമേശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളനെ കണ്ടുപിടിക്കാനായി അന്വേഷണം തുടങ്ങിയെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News