ഇടുക്കി കീരിത്തോട്ടില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം

ഇടുക്കി കീരിത്തോട്ടില്‍ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ഞിക്കുഴി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ALSO READ:‘ആവേശത്തിന് കുറവില്ല’, കോപ്പയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും ജയം

ഷട്ടറിന്റെ താഴ് തകര്‍ത്ത് മോഷ്ടാവ് കടയ്ക്ക് ഉള്ളില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയ്ക്കുള്ളില്‍ കടന്ന മോഷ്ടാവ് പെട്ടിയുടെ പൂട്ട് തകര്‍ത്താണ് പണം മോഷ്ടിച്ചത്. കല്ലുവെട്ടത്ത് സൂപ്പര്‍ ഷോപ്പി, സ്‌നേഹ ഏജന്‍സീസ്, ദേവന്‍ സ്‌പൈസസ്, കൂനംപാറയില്‍ ഓയില്‍ മില്‍, എല്‍ദോസ് ടെക്സ്റ്റയില്‍സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

പുലര്‍ച്ചെ 1 മണിക്കും, 2 മണിക്കും ഇടയിലാണ് മോഷണം നടന്നത്. സ്‌നേഹ ഏജന്‍സിയില്‍ സ്ഥാപിച്ച CCTV ക്യാമറായും മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ALSO READ:വയനാട്ടിൽ പശുക്കളെ കൊന്ന കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ചു; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News