മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; നഷ്ടമായത് പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും

മലപ്പുറം വളാഞ്ചേരി പാണ്ടികശാലയിൽ വീട്ടിൽ കവർച്ച. പുലർച്ചയോടെ പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും കവർന്നു. സംഭവത്തിൽ പോലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെയോടെ പാണ്ടികശാല താഴേ അങ്ങാടിയിൽ താമസിക്കുന്ന സുകുമാരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്.

Also Read; സൈക്കിൾ യാത്രികനായ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ബസ് തല്ലിത്തകർത്ത് നാട്ടുകാർ

വീടിന് പുറകു വശത്ത് ബാഗ് ഉപേക്ഷിച്ചിരുന്നു. ഇത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണം മോഷണം നടന്നത് അറിയുന്നത്. മറ്റൊന്നും നശിപ്പിയ്ക്കുകയോ തിരച്ചിൽ നടത്തിയതിന്റെ ലക്ഷണങ്ങളോ ഇല്ല. പരിചയമുള്ളവരാവാം കവർച്ചയ്ക്കു പിന്നിലെന്നാണ് സംശയം. സമീപ ദിവസങ്ങളിൽ വീട്ടിലെത്തിയവരെ ചോദ്യം ചെയ്തേക്കും. വളാഞ്ചേരി പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിനും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പോലിസ് പരിശോധിക്കും.

Also Read; ഭിന്നശേഷിക്കാരിയായ വൃദ്ധക്ക് നേരെ ലൈംഗികാതിക്രമം; ക്രൂര മർദനത്തിനിരയായത് യാചക സ്ത്രീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News