പാലക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം; കവർന്നത് 63 പവനും 1 ലക്ഷം രൂപയും റാഡോ വാച്ചും

theft ottappalam

പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി. മൂച്ചിക്കൽ ബാലകൃഷ്ണ‌ന്റെ വീട്ടിലാണ് മോഷണം നടന്നത്. ബാലകൃഷ്ണൻ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു.ഈ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ എത്തിയ വെള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു.കോഴിക്കോട് കൊടുവള്ളിയിൽ ആണ് സംഭവം.മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News